തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനു ശേഷമുള്ള ആദ്യത്തെ യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന്. ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതോടൊപ്പം അടുത്താഴ്ച്ച ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കും രൂപം കൊടുക്കും. ഇടക്കാലത്ത് മുന്നണിവിട്ടുപോയ കേരള കോണ്‍ഗ്രസിലെ മാണി, പിള്ള ഗ്രൂപ്പുകളെ തിരികെ കൊണ്ടുവരണമെന്ന ആലോചനയും അണിയറയില്‍ ശക്തമായിട്ടുണ്ട്.
