മലപ്പുറത്തെ ജിമിക്കി കമ്മല്‍ ഫ്ലാഷ് മോബ് അഥവാ നിരന്തര പോരാട്ടത്തിലേർപ്പെട്ട കേരള മുസ്ലിം സ്ത്രീകളുടെ പ്രതീകം; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറത്തെ ജിമിക്കി കമ്മല്‍ ഫ്ലാഷ് മോബ് അഥവാ നിരന്തര പോരാട്ടത്തിലേർപ്പെട്ട കേരള മുസ്ലിം സ്ത്രീകളുടെ പ്രതീകം; വീഡിയോ കാണാം

എയ്ഡ്സ് ബോധവല്‍ക്കരത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അപമാനിക്കുംവിധം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ചട്ടിപ്പറമ്പ് എജ്യുകെയര്‍ ദന്തല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രചാരണം. മലപ്പുറം കുന്നുമ്മലിലാണ് എയ്ഡ്സ് ദിനബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികളെത്തിയത്. ഇത് ഇസ്ലാമികമല്ലെന്നും മുസ്ലിമിന് അംഗീകരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് പല ഗ്രൂപ്പുകളിലും പലപേരുകളിലും ആളുകള്‍ രംഗത്തുവന്നതോടെയാണ് പുതിയ വിവാദം കത്താന്‍ തുടങ്ങിയത്.

ഹാദിയ വിഷയത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ അനുകൂലിച്ച മുസ്ലിം മൗലിക വാദികള്‍ ഇക്കാര്യത്തില്‍ എന്തുപറയുന്നു എന്നുവരെ പല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ചര്‍ച്ചയുണ്ടായി. എയ്ഡ്‌സ് പോലുള്ള മഹാവ്യാധിക്കെതിരേയുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെ അഭിന്ദിക്കുന്നതിന് പകരം സോഷ്യല്‍ മീഡിയ വഴി ഇതൊരു വിവാദമാക്കാനുള്ള ശ്രമമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി.

0Shares