മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം:  പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്നതിന്റെ ചിത്രമെടുത്തതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ പ്രസ്‌ക്ലബ്ബില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.ചന്ദ്രിക ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് മര്‍ദിച്ചത്.

0Shares