
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ കടത്തുതോണി പുഴയില്‍ മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. ചങ്ങരംകുളത്ത് നരണിപ്പുഴയിലാണ് അപകടം നടന്നത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. പ്രസീന, വൈഷ്ണവ് അഭിലാഷ്, ജെനിഷ്, മിന്നു എന്നീകുട്ടികളാണ് മരിച്ചത്.
പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പെട്ടത്. തോണിയില്‍ ഒമ്പത്പേരാണ് ഉണ്ടായിരുന്നത്.രണ്ട് കുട്ടികളടക്കം മൂന്ന് പേരെ രക്ഷപെടുത്തി. ഒരുകുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെയാണ് അപകടത്തിലായത്. വൈകിട്ട് ആറുമണിയോടെയാണ് അപകടം. സ്ഥിരം സര്‍വീസ് നടത്തുന്ന തോണിയാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഗുരുദാരവസ്ഥയിലായ മൂന്ന് പേരെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.