മലപ്പുറം ട്രാഫിക്ക് പോലീസ് ഓട്ടോകളിൽ പുതിയ സ്റ്റിക്കര്‍ പതിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം ട്രാഫിക്ക് പോലീസ് ഓട്ടോകളിൽ പുതിയ സ്റ്റിക്കര്‍ പതിച്ചു

മലപ്പുറം: നഗരത്തിലെ ഓട്ടോകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കി. മലപ്പുറം ട്രാഫിക്ക് പോലീസിൻ്റെ നേതൃത്തിലാണ് പെര്‍മിറ്റ് പുതുക്കി നല്‍കിയത്. നഗരസഭയില്‍ സര്‍വ്വീസ് നടത്തുന്ന ആയിരത്തില്‍പരം ഓട്ടോകള്‍ക്കാണ് ട്രാഫിക്ക് പോലീസ് പുതിയ സ്റ്റിക്കര്‍ നല്‍കിയത്. പഴയ സ്റ്റിക്കര്‍ വെച്ച്‌ പെര്‍മിറ്റില്ലാത്ത് ഓട്ടോകള്‍ വ്യാപകമായി സര്‍വ്വീസ് നടത്തുന്നത് തടയാനാണ് സ്റ്റിക്കര്‍ മാറ്റി നല്‍കാന്‍ ട്രാഫിക്ക് പോലീസ് തീരുമാനിച്ചത്.

പുതിയ സ്റ്റിക്കര്‍ ലഭിച്ചതോടെ അതാത് സ്റ്റാൻഡിൽ മാത്രമേ ഓട്ടോകൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുകയുളളൂ. പുതിയ സ്റ്റിക്കര്‍ പ്രകാരം മറ്റു സ്ഥലങ്ങളില്‍ പെര്‍മിറ്റുളള വാഹനങ്ങള്‍ക്ക് നഗരത്തില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ സാധിക്കില്ല.

0Shares