
മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ ലീഗ്. എം.എല്‍.എ കെ.എന്‍.എ ഖാദറാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയും മുന്നണിയും അനുവദിക്കാത്തതിനാല്‍ നോട്ടീസില്‍ നിന്ന് പിന്മാറുകയായിരുന്നു.
മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്ന നിലപ്പാടില്‍ യു.ഡി.എഫില്‍ തര്‍ക്കമുടലെടുത്തിരുന്നു. യു.ഡി.എഫ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം കെ.എന്‍.എ ഖാദര്‍ ഉപേക്ഷിച്ചത്.

ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇക്കാര്യം പരസ്യമായി പറയാന്‍ തയ്യാറല്ലെങ്കിലും വിഷയം ഇപ്പോഴും ഡി.സി.സിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് പറഞ്ഞിരുന്നു.
2015ല്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രമേയം പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം പ്രധാന്യത്തോടെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തില്‍ നിന്നും കെ.എന്‍.എ ഖാദര്‍ പിന്മാറുകയും നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചപ്പോഴും ഖാദര്‍ നിയമസഭയില്‍ ഉണ്ടായിരുന്നില്ല. വിഷയം ഉന്നയിക്കരുതെന്ന് ഖാദറിന് ലീഗ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. യു.ഡി.എഫ് നയപരമായ തീരുമാനം എടുത്തശേഷം മാത്രമേ തുടര്‍നടപടിയുമായി മുന്നോട്ടുപോകാവൂ എന്നായിരുന്നു ലീഗ് നേതൃത്വം നല്കിയ നിര്‍ദേശം.
ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറത്തെ വിഭജിക്കണമെന്നും പുതിയ ജില്ല വേണമെന്നുമുള്ള ആവശ്യമാണ് എം.എല്‍.എ കെ.എന്‍.എ ഖാദര്‍ എഴുതി നല്‍കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണു ശ്രദ്ധക്ഷണിക്കലിന് മറുപടി പറയേണ്ടിരുന്നത്. മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം വിവിധ സംഘടനകള്‍ കാലങ്ങളായി മുന്നോട്ട് വയ്ക്കുന്നതാണ്. മലപ്പുറം ജില്ല നിലവില്‍ നേരിടുന്ന വികസന പ്രശ്നത്തിന് പരിഹാരമുണ്ടാകാന്‍ തിരൂര്‍ കേന്ദ്രമാക്കി മറ്റൊരു ജില്ല രൂപീകരിക്കണമെന്നുമായിരുന്നു ലീഗിന്റെ വാദങ്ങള്‍.
