മലപ്പുറം: മലപ്പുറം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ എൻ ഐ എ സംഘം തമിഴ് നാട്ടിലെ മധുരയിൽ നിന്ന് പിടികൂടി. കരിം, അബ്ബാസ് അലി, അയ്യൂബ് എന്നിവരാണ് അറസ്റ്റിലായത്. “ബേസ് മൂവ്മെൻറ്” എന്ന ദേശ വിരുദ്ധ സംഘടനയുമായി ബന്ധമുള്ളവരാണ് ഇവർ. കേസുമായി ബന്ധപ്പെട്ട് ദാവൂദ് സുലൈൻമാൻ, ഹക്കീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇവർക്ക് കൊല്ലം കളക്ട്രേറ്റ് സ്ഫോടനവുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എൻ ഐ എ അധികൃതർ പറഞ്ഞു.


