മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടുറിസം പദ്ധതിക്ക് തുടക്കമായി; പദ്ധതി പൂര്‍ത്തിയാകുന്നതോടെ വടക്കന്‍ ജില്ലകള്‍ക്ക് ലോകടൂറിസം ഭൂപടത്തില്‍ സവിശേഷ സ്ഥാനം ലഭിക്കും

  • Post category:news
  • Reading time:1 min read
You are currently viewing മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടുറിസം പദ്ധതിക്ക് തുടക്കമായി; പദ്ധതി പൂര്‍ത്തിയാകുന്നതോടെ വടക്കന്‍ ജില്ലകള്‍ക്ക് ലോകടൂറിസം ഭൂപടത്തില്‍ സവിശേഷ സ്ഥാനം ലഭിക്കും

കണ്ണൂര്‍: വടക്കന്‍ ജില്ലകള്‍ക്ക് ലോകടൂറിസം ഭൂപടത്തില്‍ സവിശേഷ സ്ഥാനം ലഭിക്കുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടുറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം സഹകരണ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍കൂടി ഒഴുകുന്ന വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി, തേജസ്വിനി, ചന്ദ്രഗിരി നദികളെയും വലിയപറമ്പ കായലിനെയും ഉള്‍പ്പെടുത്തി സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ് ബൃഹത്തായ ‘മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂയിസ് ടുറിസം പദ്ധതി’ നടപ്പാക്കുന്നത്. 325 കോടി രൂപയുടെ പദ്ധതിയാണിത്. ഓരോ നദികളുടെയും സവിശേഷതകളും നദിക്കരയിലെ സാമൂഹിക സാംസ്‌ക്കാരിക പ്രത്യേകതകളെയും കോര്‍ത്തിണക്കി തീര്‍ത്തും പ്രമേയാധിഷ്ടവും ഭാവനാസമ്പന്നവുമായ വിനോദ വിജ്ഞാന ജലയാത്രയാണ് മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂയിസ് ടുറിസം പദ്ധതി. ഇതിന്റെ ഭാഗമായി കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി 17 ബോട്ട്ജെട്ടി, ടെര്‍മിനലുകളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. സംസ്ഥാന ടുറിസം വകുപ്പിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. പദ്ധതി നടപ്പിലാകുന്നതോടെ കാസര്‍കോട്-കണ്ണൂര്‍ ജില്ലകള്‍ക്ക് ലോകടൂറിസം ഭൂപടത്തില്‍ സവിശേഷ സ്ഥാനം ലഭിക്കും. ഉദ്ഘാടനചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ കെ.കെ രാകേഷ്, പി.കെ ശ്രീമതി, എം.എല്‍.എമാരായ എം രാജഗോപാന്‍, ടി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുമേഷ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares