മറക്കാനാകാത്ത ഓര്‍മ്മകളെ വീണ്ടുമുണര്‍ത്തി മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി.

  • Post category:news
  • Reading time:1 min read
You are currently viewing മറക്കാനാകാത്ത ഓര്‍മ്മകളെ വീണ്ടുമുണര്‍ത്തി മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി.

തിരുവനന്തപുരം: നഗരത്തിലെ വീഥികളിലൂടെ തണുപ്പുള്ള ഒരു വെളുപ്പാന്‍ കാലത്ത് സൈക്കിളുമെടുത്ത് തന്റെ ആഗ്രഹസാഫല്യം നിറവേറ്റി താര രാജാവ് മോഹന്‍ലാല്‍. വെളുപ്പിന്‌ നാലരയോടെ ആയതിനാല്‍ ആരും തന്നെ മോഹന്‍ലാലിനെ തിരിച്ചറിഞ്ഞിരുന്നില്ല. വെറുമൊരു സൈക്കിള്‍ സവാരി ആയിരുന്നില്ല അത്. പഴയ കാല ജീവിതത്തെക്കുറിച്ചുള്ള ഗൃഹാതുരത്വ ഓര്‍മ്മകള്‍ കൂടിയായിരുന്നു.

തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു അതെന്ന് മോഹന്‍ലാല്‍ പറയുന്നു. സുഹൃത്തായ സനല്‍കുമാറാണ് സൈക്കിള്‍ സവാരിയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. മുമ്പ് ഒരു സൗഹൃദസദസ്സില്‍ വെച്ച് താന്‍ ജീവിച്ചുവളര്‍ന്ന തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സനല്‍കുമാര്‍ ഒരുക്കങ്ങള്‍ നടത്തിയത്.

0Shares