
മരട് ഫ്‌ളാറ്റ് പൊളിക്കലിന് ഒരു മണിക്കൂര്‍ മാത്രം ബാക്കി. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 10.30ക്ക് ഗതാഗത നിയന്ത്രണമുണ്ടാകും. ആദ്യ ഫ്‌ളാറ്റ് 11 മണിക്ക് പൊളിക്കും. 10.55നാണ് രണ്ടാമത്തെ സൈറന്‍. 10.59ന് മൂന്നാമത്തെ സൈറന്‍ മുഴങ്ങും. സമീപവാസികളെയെല്ലാം ഒഴിപ്പിച്ചു.

ആദ്യം പൊളിക്കുക ഹോളിഫെയ്ത് ഫ്‌ളാറ്റാണ്. 11.05ന് ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് പൊളിക്കും. ആത്മവിശ്വാസമെന്ന് എഡിഫൈസ് എം.ഡി ഉത്കര്‍ഷ് മേത്ത. കെട്ടിടാവശിഷ്ടങ്ങള്‍ ചിതറി തിറക്കില്ലെന്ന് ഉത്കര്‍ഷ് മേത്ത ഉറപ്പ് നല്‍കുന്നു. കുണ്ടന്നൂര്‍-തേവര പാലത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടില്ല. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാണ്.
