മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസ്; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

  • Post category:news
  • Reading time:1 min read
You are currently viewing മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസ്; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരട് നെട്ടൂരിലെ മൂന്നു ഫ്‌ളാറ്റുകളുടെ നിര്‍മ്മാണ കമ്പനി ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. സിവില്‍, ക്രിമിനല്‍ നടപടി നിയമം 406, 420 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നെട്ടൂരിലെ ഫ്‌ളാറ്റുകളായ കോറല്‍ കോവ് (ജെയിന്‍ ഹൗസിംഗ്) ആല്‍ഫാ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ക്കെതിരെ പനങ്ങാട് പോലീസും കുണ്ടന്നൂരിലെ എച്ച്ടുഒ ഫ്‌ളാറ്റിന്‍റെ നിര്‍മ്മാതാവിനെതിരെ മരട് പോലീസുമാണ് കേസെടുത്തത്.

നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും തുടങ്ങി. സുപ്രീം കോടതിയുടെ അന്തിമ ഉത്തരവുകള്‍ വരുന്നതിനു മുന്‍പ്തന്നെ താമസക്കാര്‍ നല്‍കിയിരുന്ന പരാതികളിലാണ് നിര്‍മ്മാണ കമ്പനി ഉടമകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ചട്ടലംഘനങ്ങള്‍ക്കെതിരെയുള്ള നിയമ നടപടികളും മറ്റും മറച്ചുവച്ചു ഫ്‌ളാറ്റുകള്‍ വില്പന നടത്തി വഞ്ചിച്ചെന്നാണ് താമസക്കാരായ ഉടമകള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

മരട് ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും അവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികളിലേക്കു നീങ്ങാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്തും.

0Shares