
കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ തുടങ്ങി. ആല്‍ഫാ വെഞ്ചേഴ്‌സ് കെട്ടിടത്തില്‍ തൊഴിലാളികള്‍ പൊളിക്കുന്നതിനുമുന്‍പുള്ള പൂജകള്‍ നടത്തി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് കെട്ടിടം പൊളിക്കുന്നത്. പൊളിക്കാനായി രണ്ട് ഫ് ളാറ്റുകളാണ് ഇതുവരെ കൈമാറിയത്. അതേസമയം, ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരും. 185 പേര്‍ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

മരടിലെ ഫ്‌ളാറ്റ് നഷ്ടപരിഹാര നിര്‍ണയ സമിതിയുടെ ചെലവ് നിര്‍മ്മാതാക്കള്‍ തന്നെ വഹിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിക്ക് അനുബന്ധ സ്റ്റാഫുകളെ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് 14 സ്റ്റാഫുകളെയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. നിയമലംഘനം നടത്തിയവരില്‍ നിന്നും കമ്മിറ്റിയുടെ ചെലവ് ഈടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
