
മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരോട് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒഴിഞ്ഞു പോകണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ ഈ സമയ പരിധി ഇപ്പോള്‍ നീട്ടി നൽകി. ഇന്ന് രാത്രി പന്ത്രണ്ടുമണിവരെയാണ് നീട്ടിനൽകിയിരിക്കുന്നത്.

ഫ്ളാറ്റുകളിലെ വെള്ളവും വൈദ്യുതിയും അതുവരെ വിച്ഛേദിക്കില്ലെന്നും ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുള്ള സ്നേഹില്‍ കുമാര്‍ ഐ.എ.എസ് അറിയിച്ചു. അതേസമയം മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു.
മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ഇതിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചത്.
