കൊച്ചി: മരടില്‍ ഡേകെയര്‍ സെന്ററിന്റെ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. ബസില്‍ പത്തോളം കുട്ടികള്‍ ഉണ്ടായിരുന്നതായാണ് വിവരം. കിഡ്‌സ് വേള്‍ഡ് ഡേകെയര്‍ സെന്ററിന്റെ വാനാണ് മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രണ്ട് കുഞ്ഞുങ്ങളുടേയും സ്‌കൂള്‍ ആയയുടേയും ജീവനുകള്‍ രക്ഷിക്കാനായില്ല.
വാനിലുണ്ടായിരുന്ന മറ്റ് കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡെ കെയര്‍ സെന്ററിലെ ആയ ലത ഉണ്ണിയാണ് മരിച്ചത്. മരിച്ച കുട്ടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. സ്‌കൂളില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
കൊച്ചിയില്‍ ഡേകെയര്‍ സെന്ററിൻ്റെ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു; കുട്ടികളും ആയയും അടക്കം മൂന്നുപേര്‍ മരിച്ചു