മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ; ഇവരില്‍ നിന്നും കണ്ടുപഠിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് നടി ഷംന കാസിം

  • Post category:news
  • Reading time:1 min read
You are currently viewing മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ; ഇവരില്‍ നിന്നും കണ്ടുപഠിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ്  നടി ഷംന കാസിം

തെന്നിന്ത്യയിലെ മികച്ച അഭിനേത്രിയാണെങ്കിലും നല്ല കുറച്ച് സിനിമകളിലെ ഷംന അഭിനയിച്ചിട്ടുള്ളു. അതില്‍ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി, തമിഴ് നടൻ സൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. കെവി ആനന്ദ് ചിത്രമായ കാപ്പാനിലൂടെയാണ് സൂര്യയ്ക്കും മോഹൻലാലിനുമൊപ്പം ഷംന അഭിനയിച്ചത്.ഇപ്പോള്‍ മുൻ നിര താരങ്ങളുടെ ഒപ്പം അഭിനയിക്കാനായന്‍റെ അനുഭവം പങ്കുവയ്ക്കുകയാണ് ഷംന.

ഷോകളിലും മറ്റുമായി സൂര്യ സാറിനെ കണ്ടിട്ടുണ്ട്.തമിഴ് നടികര്‍ സംഘം ഷോയിലൊക്കെ കാണുകയും സംസാരിക്കാറുമുണ്ട്. പക്ഷെ അത് പോലെയല്ല നമ്മള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ വേറൊരു സ്റ്റൈലായിരിക്കും. നമ്മുടെ ക്ലോസപ്പ് എടുക്കുകയാണെങ്കിലും ഓപ്പോസിറ്റ് ഡയലോഗ് പുള്ളിക്കാരന്‍ ക്യാമറയെ നോക്കിപ്പറയും. അത് അസിസ്റ്റന്‍റെ ഡയറക്ടേഴ്സിനെക്കൊണ്ടല്ല പറയിപ്പിക്കുന്നത്. സൂര്യ തന്നെ അവിടെ എവിടെയെങ്കിലുമിരുന്നായിരിക്കും പറയുക.

സീനിയറായ നടന്മാരില്‍ നിന്നും പഠിച്ച പാഠം അവർക്ക് ഭയങ്കര ഡെഡിക്കേഷനാണ്, അതിപ്പോള്‍ മമ്മൂക്കായായാലും ലാലേട്ടനായാലും സൂര്യ സാറായാലും അവരില്‍ നിന്നും കണ്ടുപഠിച്ച കാര്യം കൂടിയാണിത്. നമ്മള്‍ എല്ലാകാരും ഭയങ്കര ലേസിയാണ്, എപ്പോഴെങ്കിലും ഒരു മിനിറ്റ് കിട്ടിയാല്‍ അവിടേയും ഇവിടേയും പോയിരിക്കും. കാരവാനില്‍ ഇരിക്കും. എന്നാല്‍ അങ്ങനെയൊന്നുമല്ല, സീനിയേഴ്സിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴാണ് പല കാര്യങ്ങളും പഠിക്കാനാവുന്നതെന്നും ഷംന പറയുന്നു.

സിനിമയില്‍ സ്വന്തം കഥാപാത്രത്തെക്കുറിച്ച്‌ മാത്രമല്ല മറ്റുള്ളവരെക്കൂടി കംഫര്‍ട്ടാക്കിയതിന് ശേഷമാണ് മമ്മൂട്ടി അഭിനയിക്കാറുള്ളത്. അദ്ദേഹത്തിന്‍റെ പിന്തുണയെക്കുറിച്ച്‌ നിരവധി പേര്‍ വാചാലരായിരുന്നു. കുട്ടനാടന്‍ ബ്ലോഗ്‌ എന്ന സിനിമയില്‍ ഒരു ഡയലോഗ് പറയാനായി താന്‍ ഏറെ ബുദ്ധിമുട്ടിയപ്പോള്‍ അദ്ദേഹം തന്നെയായിരുന്നു പിന്തുണച്ചതെന്ന് നേരത്തെ ഷംന പറഞ്ഞിരുന്നു. അന്ന് മമ്മൂട്ടി നല്‍കിയ ആത്മവിശ്വാസമാണ് നീന എന്ന പോലീസ് ഓഫിസറെ മനോഹരമാക്കിയതെന്നും താരം പറയുന്നു.

0Shares