
തിരുവനന്തപുരം/ കൊച്ചി: മികച്ച കുടുംബ ചിത്രങ്ങളടക്കം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകൾ മലയാളസിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സത്യന്‍ അന്തിക്കാട് സിനിമകളില്‍ കുടുതലും പിറവികൊണ്ടത് മോഹൻലാൽ, ജയറാം കുട്ടുകെട്ടിലാണ്. മമ്മുട്ടി സിനിമകൾ വളരെ കുറച്ചുമാത്രം. എന്നാലിതാ മമ്മുട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് പുതിയ സിനിമയെടുക്കുന്നു. അതിനായി മമ്മുക്കയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ് സത്യൻ. കാര്‍ഷിക രംഗത്തെ മികവിന് കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി കൈരളി ടി.വി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകള്‍ വേദിയിലാണ് സത്യന്‍ അന്തിക്കാട് ഈ കാര്യം വെളിപ്പെടുത്തിയത്.

മമ്മൂട്ടിയെ കുറിച്ച് മറ്റു ചില കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പറഞ്ഞ സത്യൻ, ഒരു സംവിധായകൻ അദ്ദേഹത്തിൻ്റെ സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന് മനസമാധാനം ഉണ്ടാകില്ലെന്നും പറഞ്ഞു. പല സമയങ്ങളിലും പല സ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കും. ആ കഥാപത്രം ഇങ്ങനെ നടന്നാല്‍ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയില്‍ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടി. അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത സിനിമ ഞാൻ ആലോചിക്കുന്നത്. കുറച്ചു മനസ്സമാധാനം കളയാൻ ഞാൻ തീരുമാനിച്ചതായും സത്യന്‍ അന്തിക്കാട് കൂട്ടി ചേര്‍ത്തു. മമ്മൂട്ടിയുടെ ഡേറ്റിനായി സത്യന്‍ അന്തിക്കാട് കാത്തിരിക്കുകയാണ്.
