മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചോ? സന്തോഷ് ശിവന്‍ വേറൊരു സിനിമയുടെ തിരക്കില്‍; സംവിധായകൻ്റെ പ്രഖ്യാപനത്തില്‍ ആശങ്കയോടെ ആരാധകര്‍

  • Post category:news
  • Reading time:1 min read
You are currently viewing മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചോ? സന്തോഷ് ശിവന്‍ വേറൊരു സിനിമയുടെ തിരക്കില്‍; സംവിധായകൻ്റെ  പ്രഖ്യാപനത്തില്‍ ആശങ്കയോടെ ആരാധകര്‍

കൊച്ചി: മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാറിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രമെടുക്കുന്നുവെന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍ സമൂഹമാധ്യമത്തിലൂടെ അറയിച്ചിരുന്നു. ഷാജി നടേശനും സന്തോഷ് ശിവനും ചേര്‍ന്നാണ് കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നതെന്നായിരുന്നു പ്രഖ്യാപനം. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയൊരുക്കുന്നുണ്ടെന്നും ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയെന്നുമാണ് അദ്ദേഹം അറിയിച്ചത്. താരരാജാക്കന്‍മാര്‍ ഒരേ പേരിലുള്ള സിനിമയും കഥാപാത്രവുമായി എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട് നടന്നത്. സന്തോഷ് ശിവൻ്റെ ട്വീറ്റ് ഇപ്പോള്‍ വാര്‍ത്തകളിലിടം നേടിയിരിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിന്‍ എന്ന ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ജാവേദ് ജെഫ്രിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഷകളിലായാണ് അദ്ദേഹം ചിത്രമൊരുക്കുന്നത്. കുഞ്ഞാലി മരക്കാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍. അതേസമയം എട്ട് മാസത്തിനുള്ളില്‍ ചിത്രം ആരംഭിച്ചില്ലെങ്കില്‍ തൻ്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നു പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥ തന്നെയാണ് പ്രിയദര്‍ശനും സിനിമയാക്കാനിരുന്നത്. ഇടയ്ക്ക് അദ്ദേഹം ഈ സിനിമയുമായി മുന്നോട്ട് പോവുകയാണെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് ചിത്രം ഉദ്ദേശിച്ചത്. കുഞ്ഞാലി മരക്കാറിനെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയായാലും ഇതിഹാസ നായകനായാലും അത് തന്നില്‍ ഭദ്രമാണെന്ന് ഇരുതാരങ്ങളും നേരത്തെ തന്നെ തെളിയിച്ചതാണ്. ഇവരില്‍ ആരായിരിക്കും കുഞ്ഞാലി മരക്കാരാവുകയെന്നറിയാന്‍ നമുക്കും കാത്തിരിക്കാം.

0Shares