കൊച്ചി: മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവിതയെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നതാണെങ്കിലും അതേകുറിച്ചുള്ള കാത്തിരിപ്പിലാണ് ആരാധാകര്‍. ബിഗ് റിലീസ് സിനിമയായ കുഞ്ഞാലി മരക്കാരിന്റെ ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ടീസര്‍ പുറത്ത് വന്നത്. വീരയോദ്ധക്കന്മാര്‍ നടത്തിയെ പോരാട്ടങ്ങളുടെ കഥ പറയുന്ന സിനിമ കൂടുതലും ചിത്രീകരിക്കുന്നത് കടലിനടയില്‍ വച്ചായിരിക്കുമെന്നാണ് പുതിയ വാര്‍ത്ത. സിനിമയിലെ എഴുപത് ശതമാനത്തോളം ഭാഗങ്ങളും കടലില്‍ നിന്നുമായിരിക്കുമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നത്. വീരയോദ്ധക്കളുടെ കഥയുമായി മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ചിത്രീകരണം അടുത്തുതന്നെ ആരംഭിച്ച്് പൂര്‍ത്തിയാക്കാനുള്ള തിരിക്കിലാണ് അണിയറയിലുള്ളവര്‍.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആദ്യം പുറത്ത് വന്ന ടീസറിലും കടലിലെ രംഗങ്ങളായിരുന്നു കൂടുതല്‍ ഉള്‍പ്പെടുത്തിയിരുന്നത്. ടീസറില്‍ പറഞ്ഞ പ്രകാരം ചിത്രത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ ഒറ്റക്കണ്ണനായ കാവല്‍ക്കാരനാണ്. ഈ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രംഗങ്ങളില്‍ നിന്നും മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ദൃശ്യമികവില്‍ ഞെട്ടിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. വിദേശത്ത് നിന്നുള്ള വി.എഫ്.എക്സ് എന്ന സാങ്കേതിക മികവുകള്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കാന്‍ പോവുന്നത്. ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് കുഞ്ഞാലി മരയ്ക്കാര്‍ നിര്‍മ്മിക്കാന്‍ പോവുന്നത്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, എന്നിങ്ങനെ പല ഭാഷകളിലാണ് ചിത്രം വരാന്‍ പോവുന്നത്.
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ സിനിമയുടെ പകുതിഭാഗം ഭൂമിയില്‍ ചിത്രീകരിക്കേണ്ടെന്ന് സംവിധായകന്‍; ചിത്രത്തിന്റെ എഴുപതുശതമാനവും ചിത്രീകരിക്കുന്ന സ്ഥലമിതാണ്..