മമ്മുട്ടി കാണിച്ചത് ഒരുതരം ക്രൂരതയാണ്; ചിത്രീകരണത്തിനിടെ നടൻ രവി വള്ളത്തോൾ നേരിട്ട അനുഭവം

  • Post category:news
  • Reading time:2 mins read
You are currently viewing മമ്മുട്ടി കാണിച്ചത് ഒരുതരം ക്രൂരതയാണ്; ചിത്രീകരണത്തിനിടെ നടൻ രവി വള്ളത്തോൾ നേരിട്ട അനുഭവം

തിരുവനന്തപുരം : മഹാ നടൻ മമ്മുട്ടിയെ അറിയാത്തവർ കുറവാണ്, പ്രതേകിച്ചും മലയാളികളിൽ. എന്നാൽ നമ്മളിൽ ചുരുക്കം ചിലർക്കേ മമ്മുട്ടിയെ അടുത്തറിയുള്ളു എന്നതാണ് സത്യം. നമുക്ക് മമ്മുട്ടിയെ അറിയാമെങ്കിലും അദ്ദേഹത്തിന് അമ്മെ അറിയില്ലല്ലോ..? അത് നമ്മുടെ കാര്യം, എന്നാൽ ഇതാ സിനിമാരംഗത്തുള്ള ഒരാൾ മമ്മുട്ടിക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്ക് വെക്കുകയാണ്. കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ നടനും മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനുമായ രവി വള്ളത്തോളാണ് വർഷങ്ങൾക്ക് മുമ്പുള്ള ഒരുകാര്യം വിശതീകരിച്ചത്. വർഷങ്ങൾക്ക് മുമ്പ് അടൂര്‍ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത “വിധേയൻ” എന്ന സിനിമയുടെ ലൊക്കേഷനിൽ മമ്മുട്ടി രവി വള്ളത്തോളിനോട് കാണിച്ച ‘ക്രൂരതയാണ്’ വിശതീകരിച്ചത്.
ഒറ്റവാക്കിൽ മമ്മുട്ടി കാണിച്ചതിനെ ‘ഒറ്റികൊടുക്കൽ, വിശ്വാസ വഞ്ചന, ക്രൂരത’ എന്നൊക്കെ പറയാമെങ്കിലും സാഹചര്യം മമ്മുട്ടി മുതലാക്കുകയായിരുന്നു എന്നതാണ് വാസ്തവം.

രവി വള്ളത്തോൾ പറയുന്നത് ഇങ്ങനെ : “വിധേയൻ” സിനിമയുടെ ചിത്രീകരണം കർണാടകയിലെ പുത്തൂരിലായിരുന്നു. മംഗലാപുരത്തു നിന്നും കാസർകോട്ടുനിന്നും 50 കിലോമീറ്റര്‍ അകലെ. അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധായകന്‍. അടൂര്‍ സാറിന്റെ സെറ്റില്‍ പേടിയോടെയാണ് അഭിനയിക്കുന്നത്. ഭാസ്കരപട്ടേലരായിമമ്മൂട്ടി റെഡിയായിക്കഴിഞ്ഞു. അനന്തിരവന്റെ വേഷമായിരുന്നു എനിക്ക്. എന്നാല്‍ ഷൂട്ടിംഗ് ഇടയില്‍ മമ്മുക്കയുടെ മുഖം ആകെ വല്ലാതായിരിക്കുന്നു. എന്തായെന്ന് തിരക്കി അപ്പോൾ പറഞ്ഞത്. ‘കുറച്ചു മുമ്പ് ഇവിടെ എത്തിയതേയുള്ളൂ. “ദുല്‍ഖറിന് മഞ്ഞപ്പിത്തമാണ്” ബോംബെയില്‍ നിന്നു വരുന്ന വഴി മദ്രാസില്‍ ഇറങ്ങണമെന്നു വിചാരിച്ചതാ പക്ഷേ അടൂര്‍ സാര്‍ സമ്മതിച്ചില്ല. അവനെ കാണാത്തതില്‍ വല്ലാത്തൊരു വിഷമം. അതുകൊണ്ടാവണം മനസില്‍ ദേഷ്യമിരട്ടിക്കുന്നത് മുഖത്ത് കാണാനായത്. എന്നാൽ അദ്ദേഹം ആരോടും ഒന്നും പറയാതെ ഷൂട്ടിങ്ങിനായി കാത്തിരുന്നു. ഞാനും മമ്മുക്കയും തമ്മിലുള്ള ഡയലോഗ് സീനാണ് എടുക്കേണ്ടത്. കന്നടയിലാണ് ഡയലോഗ്, ആദ്യം എന്റെതായിരുന്നു. അടൂർ സർ എല്ലാവരോടും റെഡിയാവാൻ പറഞ്ഞു, എല്ലാവരും ‘സൈലെൻറ്റയിനിന്നു’ അടൂര്‍ സാര്‍ ആക്ഷന്‍ പറഞ്ഞു.

ഞാൻ ഡയലോഗ് പറഞ്ഞു അതിന് മമ്മുക്ക മറുപടി പറയുന്നതുമാണ് രംഗം, എന്നാൽ മമ്മുക്കയ്ക്ക് കൊടുത്ത ഡയലോഗിൽ ഏതോ ഒരു ഭാഗം മറന്നുപോയി. അപ്പോഴാണ് അതിൽ നിന്നും ശ്രദ്ധ മാറ്റാൻ മമ്മുക്ക ആ പൊടികൈ ഇട്ടത്. പക്ഷേ ഓരോ സൂക്ഷ്മാംശവും നിരീക്ഷിക്കുന്ന അടൂര്‍ സാര്‍ അതു കണ്ടുപിടിച്ചു. റീടേക്ക് എടുത്തിട്ടും അതേ അവസ്ഥ. ‘മമ്മൂട്ടി മുഖം തിരിക്കുന്നതെന്തിനാണ്..? അടൂര്‍ സാര്‍ ചോദിച്ചു. മമ്മുക്ക വിഷയം മാറ്റാന്‍ ശ്രമിച്ചു. ‘സാര്‍ അത് മുഖം തിരിച്ചതല്ല. രവി മേക്കപ്പിട്ടിട്ടുണ്ടോ എന്നൊരു സംശയം?’ മമ്മുക്ക പറഞ്ഞതു കേട്ടപ്പോള്‍ ഞാനാകെ വിറച്ചുപോയി. ആ സിനിമയില്‍ മേക്കപ്പിടരുതെന്ന് അടൂര്‍ സാറിന്റെ പ്രത്യേകം നിര്‍ദേശമുണ്ടായിരുന്നു. ‘രവി അതു ചെയ്യില്ലല്ലോ. എന്നാലും നോക്കാം.’ അടൂര്‍സാര്‍ എന്റെ മുഖത്ത് വിരല്‍കൊണ്ടു തൊട്ടുനോക്കി. ‘ഉണ്ട് സാര്‍ ഇട്ടിട്ടുണ്ട്.’ മമ്മുക്ക ഉറപ്പിച്ചുപറഞ്ഞു. ഞാനാകെ വല്ലാതായി. പക്ഷേ അടൂര്‍ സാറിനു കാര്യം പിടികിട്ടി. ‘രവിക്ക് ഇപ്പോഴുള്ള മേക്കപ്പ് മുകളില്‍ നിന്ന് കൊടുത്തിട്ടുള്ളതാണ്. അതു മാറ്റാന്‍ നമുക്കൊന്നുമാവില്ല.’ അടൂര്‍സാറിന്റെ നര്‍മ്മം കലർന്ന മറുപടി കേട്ട് എല്ലാവരും ചിരിച്ചു. പക്ഷേ ആ അവസ്ഥയില്‍ എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല. ഞാൻ അകെ സങ്കടത്തിലായി. പിന്നീട് ഷോട്ട് കഴിഞ്ഞയുടന്‍ തന്നെ മമ്മുക്ക എന്റടുത്തേക്കു വന്നു. വിട്ടുകള, രവീ, അടൂര്‍ സാറിനോട് അതെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ പെട്ടുപോയേനെയെന്നു പറഞ്ഞു.” അപ്പോഴാണ് എനിക്ക് സമാധാനമായത്.

0Shares