
കൊച്ചി : മലയാളത്തിലെ യുവതാരങ്ങളിൽ തിളങ്ങി നിൽക്കുന്ന ദുല്‍ഖര്‍ സൽമാൻ തന്റെതായ കഴിവിലൂടെയാണ് മുൻനിരയിലെത്തിയത് അത് എല്ലാവർക്കുമറിയാം. എന്നാൽ ഇതിനെ തള്ളിപ്പറയുന്നവർക്ക് ദുൽക്കർ മറുപടിപറയുകയാണ്. മമ്മുട്ടിയുടെ മകനായത് കൊണ്ടാണ് ദുല്‍ഖര്‍ സിനിമയിൽ തിളങ്ങിനിൽകാൻ കാരണമെന്ന് പറയുന്നവർക്കുള്ള മറുപടി. “മെഗാസ്റ്റാറിന്റെ മകൻ എന്ന നിലയിൽ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് ഞാൻ വന്നതെങ്കിൽ എന്റെ കരിയറില്‍ മാത്രമല്ല, ജീവിതത്തിലും മമ്മൂട്ടി എന്ന വലിയ നടന്റെ മേല്‍വിലാസമില്ലാതെയാണ് താന്‍ കഴിഞ്ഞതെന്ന് ദുല്‍ഖര്‍ പറഞ്ഞു”. കഴിഞ്ഞ ദിവസം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

എനിക്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ബാപ്പച്ചിയുടെ ബന്ധം സഹായിച്ചിട്ടുണ്ടാവണം. അതിനുശേഷമുള്ളതെല്ലാം എന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. ബാപ്പച്ചിയുടെ സിനിമയിലെ പാരമ്പര്യം എനിക്ക് ഒരുപാടൊന്നും ഗുണം ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളര്‍ന്നുവന്നത്. എന്റെ കഠിനാധ്വാനത്തിന്റെ ഫലം അദ്ദേഹത്തിന്റെ മേൽ അടിച്ചേല്പിക്കരുതെന്നും ദുൽഖർ പറഞ്ഞു.
ഹിന്ദി സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് തരാം പറഞ്ഞത് : പ്രാദേശിക അതിര്‍വരമ്പുകളില്ലാത്ത വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം, ഇതിന് ആദ്യം വേണ്ടത് എന്റെ ഹിന്ദിയിലുള്ള പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ്. അതിനെ ആശ്രയിച്ചാവും എന്റെ ബോളിവുഡ് കരിയറിന്റെ ഭാവി എന്നും ദുല്‍ഖര്‍ പറഞ്ഞു. അകാശ് ഖുരാനയുടെ ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.
