മമത പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന ഭരണ സംവിധാനമാണ് ബംഗാളിലേത്; അമിത് ഷാക്ക് പുറമെ യോ​ഗിക്കും ഊരുവിലക്കോ.?

  • Post category:news
  • Reading time:1 min read
You are currently viewing മമത പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന ഭരണ സംവിധാനമാണ് ബംഗാളിലേത്; അമിത് ഷാക്ക് പുറമെ യോ​ഗിക്കും ഊരുവിലക്കോ.?

കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് പുറമെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ റാ​ലി​ക്കും അ​നു​മ​തി നി​ഷേ​ധി​ച്ചു മമത സര്‍ക്കാര്‍. ബി​.ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെയാണ് യോഗിയുടെ സൗത്ത് കൊല്‍ക്കത്തയിലെ റാ​ലി​ക്ക് ന​ല്‍​കി​യ അ​നു​മ​തി​ റ​ദ്ദാ​ക്കി​യ​തെ​ന്ന് ബി​.ജെ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി സു​നി​ല്‍ ദി​യോ​ധ​ര്‍ അറിയിച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ജ​നാ​ധി​പ​ത്യം എ​ന്ന​ത് ഒ​രു ത​മാ​ശ​യാ​ണെന്നു സു​നി​ല്‍ ദി​യോ​ധ​ര്‍ പറയുന്നു. ​ദ​വ്പു​രി​ല്‍ അ​വ​സാ​ന നി​മി​ഷ​മാ​ണ് അ​മി​ത് ഷാ​യു​ടെ റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​പ്പോ​ള്‍ യോ​ഗി​യു​ടെ റാ​ലി​ക്കും അ​നു​മ​തി നി​ഷേ​ധി​ച്ചുവെന്നും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ഏ​ജ​ന്‍റു​മാ​രെ പോ​ലെ​യാ​ണ് ഇ​വി​ടെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം മ​മ​ത സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന് ബി​.ജെ​.പി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. 19തിലെ അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യാ​ണ് അ​മി​ത് ഷാ​യും യോ​ഗി​യും ബംഗാളില്‍ എത്താനിരുന്നത്.

0Shares