
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പറഞ്ഞ മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്മോഹന്സിംഗിന് മറുപടിയുമായി ബി.ജെ.പി. മന്മോഹന്സിംഗിന് കീഴില്‍ സാമ്പത്തിക വളര്‍ച്ച പിന്നോട്ടായിരുന്നെന്നും മോദി ഭരണത്തില്‍ രാജ്യത്തെ സാമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്നും ബി.ജെ.പി പറഞ്ഞു. അഴിമതിയും സ്വജനപക്ഷ പാതവും നടത്താന്‍ മന്‍മോഹന്‍സിംഗിനെ ഒരു പാവയെപ്പോലെയാണ് ഉപയോഗിച്ചിരുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

മന്മോഹന് സിംഗ് ഒരു സാമ്പത്തിക വിദഗ്ധനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്നിലെ പ്രവര്‍ത്തകര്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും അദ്ദേഹത്തെ ഉപയോഗിക്കുകയായിരുന്നു. അതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയോട് എത്ര വലിയ അനീതിയാണ് അദ്ദേഹം കാട്ടിയത്. ബി.ജെ.പി വക്താവ് സംബിത് പത്ര വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. ജി.എസ്.ടിയിലൂടെയും നികുതി പരിഷ്ക്കരണത്തിലൂടെയും മോദി സര്‍ക്കാര്‍ ആറ് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ശക്തമായ അടിത്തറയിട്ടെന്നും സംബിത് പത്ര പറഞ്ഞു.
മോദിയുടെ സാമ്പത്തിക നയത്തിന്റെ ഫലമായി ലോകത്തെ അഞ്ചു സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്നും അതിനുത്തരവാദി മോദി സര്‍ക്കാരാനെന്നുമാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ആരോപണം.
