മന്‍കി ബാത് നിര്‍ത്തി ഗണ്‍ കി ബാത് തുടങ്ങൂ; പ്രധാന മന്ത്രിയെ ഉപദ്ദേശിച്ച് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ

  • Post category:news
  • Reading time:1 min read
You are currently viewing മന്‍കി ബാത് നിര്‍ത്തി ഗണ്‍ കി ബാത് തുടങ്ങൂ; പ്രധാന മന്ത്രിയെ ഉപദ്ദേശിച്ച് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ

മുംബൈ: മന്‍കി ബാത് അവസാനിപ്പിച്ച് ഗണ്‍ കി ബാത് ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപദ്ദേശിച്ച് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. കഴിഞ്ഞ ദിവസം നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 250 മീറ്ററിലേറെ കടന്നുകയറിയ പാക് സൈന്യം രണ്ട് ഇന്ത്യന്‍ ജവാന്മാരെ കൊലപ്പെടുത്തുകയും ഇവരുടെ ശരീരം വികൃതമാക്കുകയും ചെയ്തിരുന്നു. സൈനികരായ പരംജീത് സിങിനെയും ബിഎസ്എഫ് 200ാം ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിനേയുമാണ് പാക് സൈന്യം അതി ക്രൂരമായി കൊലപ്പെടുത്തിയത്.

പാക് സൈന്യത്തിന്റെ ഈ ക്രൂര നടപടിക്കെതിരെ ഇന്ത്യയില്‍ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇത്രയും വലിയ ക്രൂരത പാകിസ്ഥാന്‍ നടത്തിയിട്ടും അവര്‍ക്ക് തക്കതായ മറുപടി നല്‍കണമെന്നാണ് ഉദ്ദവ് ആവശ്യപ്പെട്ടത്. മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഈ ആവശ്യം ഉയര്‍ത്തി മുന്നോട്ട് വന്നത്. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് ‘മന്‍കി ബാത്’ ഇതിനെതിരെയാണ് ഉദ്ദവ് താക്കറെ പ്രതികരിച്ചത്. മന്‍കി ബാത് നിര്‍ത്തി പാകിസ്ഥാനോട് ഗണ്‍ കി ബാത് നടത്തൂ എന്നായിരുന്നു പ്രധാന മന്ത്രിയോട് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടത്.

0Shares