
കൊച്ചി: മന്ദാകിനി, അഞ്ച് യുവതാരങ്ങള്‍ പിടിയില്‍ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്ത സംഭവമാണെന്ന് ആരും തെറ്റിദ്ധരിച്ചുപോകും. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി എന്ന സിനിമയുടെ പോസ്റ്ററാണിത്. സിനിമയുടെ പ്രചരണത്തിനായി ഫേസ്ബുക്കിലാണ് പത്രകട്ടിങ് പോസ്റ്റുചെയ്തത്. തിരുവോണനാളില്‍ സമൂഹമാധ്യമങ്ങളിലെത്തിയ ഒരുവാര്‍ത്ത കണ്ട് മലയാളസിനിമാലോകം ഞെട്ടി.
ഒറ്റ നോട്ടില്‍ ഒരു പത്രകുറിപ്പാണെന്ന് തോന്നുമെങ്കിലും ‘മന്ദാകിനി’ എന്ന ‘വാര്‍ത്താകുറിപ്പ്’ സിനിമയുടെ
ടൈറ്റില്‍ അനൗണ്‍സ്മെന്റാണ്. വാര്‍ത്തയും സിനിമയും ഏതായാലും സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് ഇടയാക്കി. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരിഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ആര്‍ക് മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്.