മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ്റെ മാതാവ് പാര്‍വതിയമ്മ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ്റെ മാതാവ് പാര്‍വതിയമ്മ അന്തരിച്ചു

കണ്ണൂര്‍: തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുമായ കടന്നപ്പള്ളി രാമചന്ദ്രൻ്റെ മാതാവ് തോട്ടട ജവഹര്‍ നഗര്‍ ഹൗസിങ്ങ് കോളനിയിലെ മാണിക്യയില്‍ ടി.കെ പാര്‍വ്വതിയമ്മ (98) നിര്യാതയായി. സംസ്‌കൃത പണ്ഡിതനും പ്രശസ്ത ജ്യോതിഷ പണ്ഡിതനുമായ പരേതനായ പി.വി കൃഷ്ണന്‍ ഗുരുക്കളുടെ ഭാര്യയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മാസം അവസാനത്തോടെയാണ് മന്ത്രിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഫക്കെട്ടും ആസ്ത്മയും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ച അമ്മയെ പരിചരിക്കാന്‍ ശനിയാഴ്ചത്തെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് മന്ത്രി വിട്ടുനിന്നിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.മറ്റുമക്കള്‍: പി.വി രവീന്ദ്രന്‍ (റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്‍) പരേതരായ പി.വി ബാലകൃഷ്ണന്‍, പി.വി ശിവരാമന്‍. മരുമക്കള്‍: ടി.എം സരസ്വതി ടീച്ചര്‍ (റിട്ട. ടീച്ചര്‍ ഇരിങ്ങല്‍ സുബ്രഹ്മണ്യ വിലാസം യു പി സ്‌കൂള്‍) പ്രസന്നകുമാരി (റിട്ട. ടീച്ചര്‍, എടക്കാട് മണപ്പുറം സ്‌കൂള്‍) ജ്യോത്സ്ന ( റിട്ട.ടീച്ചര്‍, എളയാവൂര്‍ സി എച്ച് എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) സഹോദരങ്ങള്‍: പരേതരായ ടി കെ ലക്ഷ്മി ടീച്ചര്‍, ടി കെ ദേവകി ടീച്ചര്‍.

0Shares