മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി.

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിവരങ്ങളും ഉടനടി പുറത്ത് വിടുകയാണെങ്കില്‍ കാര്യങ്ങള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതിന് തടസമുണ്ടാകും. അതിനാല്‍ മന്ത്രിസഭാ തീരുമാനങ്ങളില്‍ ചിലത് നടപ്പിലാക്കിയ ശേഷമെ അറിയാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ ദുരുദ്ദേശങ്ങള്‍ക്കായി വിവരാവകാശ നിയമം ഉപയോഗിക്കുന്ന പ്രവണതയുണ്ട്. നിയമം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം. വെളിപ്പെടുത്താന്‍ പറയുന്ന വിവരങ്ങള്‍ക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares