മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന കോടതി പരാമര്‍ശം; മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന കോടതി പരാമര്‍ശം; മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

 
കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിയന്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.
ക്യാബിനെറ്റ് തീരുമാനത്തിനെതിരെ അതേ കാബിനെറ്റില്‍ അംഗമായ മന്ത്രി തന്നെ ഹൈക്കോടതിയെ സമീപിക്കുന്നു. അപ്പോള്‍ സര്‍ക്കാരിനു കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുന്നു. എന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. തോമസ് ചാണ്ടിയുടെ കേസും മന്ത്രിമാരുടെ ബഹിഷ്‌കരണവും മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല എന്നതിന്റെ തെളിവാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു. 
0Shares