മനുഷ്യ മഹാശൃംഖല; കൊല്ലത്ത് വന്ദേമാതരം വിളിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യ മഹാശൃംഖല; കൊല്ലത്ത് വന്ദേമാതരം വിളിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യ മഹാശൃംഖല ചരിത്രമാകുന്നു. ലക്ഷങ്ങള്‍ അണിനിരന്ന പരിപാടിയില്‍ ആത്മഹത്യ ശ്രമവുമായി യുവാവ്. കൊല്ലത്താണ് യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. 27കാരനായ അജോയ് എന്നയാളാണ്‌ ആത്മഹത്യക്ക് ശ്രമിച്ചത്.

ഇയാള്‍ വന്ദേമാതരം വിളിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ തീര്‍ക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ പ്രമുഖരടക്കം നിരവധി പേരാണ് അണിചേരുന്നത്.

0Shares