മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ പണി ചെയ്താല്‍ മതി; രാഷ്ട്രീയം കളിക്കേണ്ട; വരാപ്പുഴ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷ ഇടപെടലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ  പണി ചെയ്താല്‍ മതി; രാഷ്ട്രീയം കളിക്കേണ്ട; വരാപ്പുഴ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷ ഇടപെടലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ പണി ചെയ്താല്‍ മതിയെന്നും രാഷ്ട്രീയം കളിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മ്മീഷന്‍ അദ്ദേഹത്തിന്‍റെ പദവിക്ക് യോജിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണം. വഹിക്കുന്ന പദവിയെക്കുറിച്ച് അദ്ദേഹത്തിന് ഓര്‍മ വേണം. മുന്‍കാല രാഷ്ട്രീയ നിലപാടിന്‍റെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകളാണ് അദ്ദേഹം ഇപ്പോള്‍ നടത്തുന്നത്. അത് ശരിയല്ലെന്നു
മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് എന്നതാണ് പൊതുസമൂഹത്തിനുള്ള ബോധ്യം. മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ ജോലിയാണ് ചെയ്യേണ്ടത്. ഇതേ നിലയിലുള്ള മറ്റുചില ആളുകളുണ്ട്. എന്തും വിളിച്ചുപറയാന്‍ ശ്രമിക്കുന്നവര്‍. ഇവരാണ് നാട്ടില്‍ പ്രശ്നം സൃഷ്ടിക്കുന്നത്. വിദേശ വനിത സംസ്ഥാനത്ത് മരണപ്പെട്ടത് തികച്ചു ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.അവരുടെ സഹോദരി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിരുന്നു. അതുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഓഫീസില്‍ നിന്നും ചെയ്ത് കൊടുത്തിരുന്നു. താന്‍ ഓഫീസില്‍ ഇല്ലാത്തതിനാല്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ അന്നുതന്നെ ഡിജിപ്പിയുമായി അടക്കം സംസാരിച്ച് പൊലീസ് ക്ലബില്‍ അവര്‍ക്ക് സുരക്ഷിത താമസസൗകര്യവും ഒരുക്കിരുന്നു. ഓഫീസിലോ നിയമസഭ നടക്കുന്ന ഘട്ടത്തില്‍ നിയമസഭയിലെ തന്റെ ഓഫീസിലോ ഒരുരീതിയിലും അവര്‍ ബന്ധപ്പെട്ടിട്ടില്ല. കാണാന്‍ ആഗ്രഹിച്ചെങ്കില്‍ കാണുന്നതിന് ഒരു തടസവുമില്ല. അതേസമയം ചിലര്‍ ബോധപൂര്‍വ്വം പലതും പ്രചരിപ്പിക്കുകയാണ്. ഒരു വസ്തുതയും അതിലില്ല. ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും സുരക്ഷിതമായ പ്രദേശമാണ് ഇന്ത്യയില്‍ കേരളം എന്നവര്‍തന്നെ പറയുന്നു. ഇതൊരു നിര്‍ഭാഗ്യകരമായ സംഭവമാണ്. കര്‍ക്കശമായി തന്നെയാണ് എല്ലാ നടപടികളും സ്വീകരിക്കുന്നതതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

0Shares