മനുഷ്യരും നായകളും തമ്മിലുള്ള ബന്ധത്തിന്‍റെ പഴക്കം 15000ല്‍ അധികം വര്‍ഷം; മനുഷ്യരുടെ എല്ലാവിധ പ്രവർത്തനങ്ങളിലും അവയുണ്ടായിരുന്നിരിക്കും; അപ്പോൾ സമരങ്ങളിലോ ?

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യരും നായകളും തമ്മിലുള്ള ബന്ധത്തിന്‍റെ പഴക്കം 15000ല്‍ അധികം വര്‍ഷം; മനുഷ്യരുടെ എല്ലാവിധ പ്രവർത്തനങ്ങളിലും അവയുണ്ടായിരുന്നിരിക്കും; അപ്പോൾ സമരങ്ങളിലോ ?

 

ഗ്രീസിലെ ചരിത്ര പ്രസിദ്ധമായ ഏതൻസിൽ തെരുവിൽ നടക്കുന്ന പ്രതിഷേധങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ പങ്കാളിത്തം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ നായകൾ ” Riot Dogട ” എന്നാണ് അറിയപ്പെടുന്നത്.

കാനെല്ലോസ്:

2008ൽ ഏതൻസിലെ ദേശീയ സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെയാണ് കാനെല്ലോസിന്‍റെ സമരം ആരംഭിക്കുന്നത്. പിന്നീട് സമരങ്ങളിലെ സ്ഥിരം സാന്നിധ്യമായി. അവസാന കാലത്ത് ആർത്രെറ്റിസ് ബാധിച്ചതിനാൽ വിദ്യർത്ഥികൾ നായകൾക്കുള്ള വീൽചെയർ വാങ്ങി നൽകി. മരിക്കും വരെ അതിലാണ് കഴിഞ്ഞു കൂടിയത്.

തൊഡോറിസ്: അമ്മയുടെ വഴി പിന്തുടർന്നാണ് തൊഡോറിസ് സമരരംഗത്തിറങ്ങുന്നത്.

ലൂക്കാനിക്കോസ് @ലൂക്ക്:

ഒരു കാലത്ത് ഏതൻസിലെ സമരങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ലൂക്ക്. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) നിർദേശ പ്രകാരം പൊതു ചെലവുകൾ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ നടത്തിയ സമരം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

2011 സെപ്റ്റംബറിൽ പോലീസിലെ ഒരു വിഭാഗം സമരത്തിനിറങ്ങുകയുണ്ടായി. രണ്ടു വശത്തും യൂണിഫോമിട്ട പോലീസിനെ കണ്ട ലൂക്കിന് ഏതു പക്ഷത്ത് നിൽക്കണമെന്ന കാര്യത്തിൽ ആശയകുഴപ്പമുണ്ടായി. സമരക്കാരായ പോലിസുകാരെ ഡ്യൂട്ടിയിലുള്ള പോലീസുകാർ നേരിട്ടപ്പോൾ ലൂക്ക് സ്വന്തം പക്ഷം തിരിച്ചറിഞ്ഞു സമരക്കാർക്കൊപ്പം കൂടി. പോലീസിന്‍റെ ടിയർഗ്യാസ് ഏറ്റ് ആരോഗ്യനില വഷളായ ലൂക്ക് 2014 ഒക്ടോബർ ഒമ്പതിന് മരിച്ചു.

മറ്റാപ്കോ:

ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിൽ 2010 ൽ നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത നായയാണ് മറ്റാപ്കോ. 2013 ൽ തുർക്കിയിൽ നടന്ന ഒക്കുപ്പൈ ഗെസി പാർക്ക് സമരത്തിലും നിരവധി നായകൾ പങ്കാളികളായി. നായകളെ പോലിസ് ആക്രമിക്കുകയും ചെയ്തു. മനുഷ്യരുടെ ഏറ്റവും അടുത്ത ചങ്ങാതിയെന്ന പദവിയുള്ള നായ ജീവിതസമരങ്ങളിലും മനുഷ്യരുടെ ഉറ്റ ചങ്ങാതിയാണ്.

0Shares