
കണ്ണൂര്‍: സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കാണുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നുവച്ചാല്‍ നടക്കുമോ. നടക്കില്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ കരിവെള്ളൂരിലെ ‘റഷ്യന്‍ ഡ്രീം’ ടീമിന് ഒരു സ്വപ്‌നമേ ഉണ്ടായിരുന്നുള്ളൂ. ലോകകപ്പ് ഫുട്ബോള്‍ മത്സരം ഗ്യാലറിയിലിരുന്ന് കാണണം. ഈസ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. ഏഴ് യുവാക്കളാണ് ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ റഷ്യയിലേക്ക് തിരിക്കുന്നത്. 2014ല്‍ ബ്രസീലിലെ ലോകകപ്പ് ടിവിയില്‍ കണ്ട് ആസ്വദിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍ എന്നെങ്കിലും ലോകകപ്പ് മത്സരം നേരില്‍ കാണണമെന്ന് ഉറപ്പിച്ചു. തീരുമാനമെടുക്കാന്‍ ഒട്ടുംവൈകിയില്ല. അടുത്ത മത്സരം റഷ്യയിലാണ്. അത് കാണണം. മനസില്‍ വിപ്ലവം സൂക്ഷിക്കുന്ന നാട്ടിലെ ചെറുപ്പക്കാര്‍ ഒടുവില്‍ ലെനിന്റെ മണ്ണിലെത്തി മത്സരം കാണുകയാണ്. 22ന് ഇവര്‍ കോഴിക്കോടുനിന്നും റഷ്യയിലേക്ക് പറക്കും.
കണ്ണൂര്‍ സോണി സര്‍വീസ് സെന്ററിലെ സനീഷ്‌കുമാര്‍, അക്ബര്‍ ട്രാവല്‍സിലെ ശ്രീധര്‍ കാഞ്ഞിരപ്പള്ളി, ബിസിനസുകാരനായ അനീഷ്‌കുമാര്‍, പുത്തൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ പ്രശാന്ത്, ബംഗളൂരുവിലെ ഐ.ടി എന്‍ജിനിയര്‍മാരായ വിഷ്ണുദാസ് മണക്കാട്, സജീഷ്‌കുമാര്‍, ജതിന്‍ കുമാര്‍ എന്നിവരാണ് സംഘത്തില്‍. നാലുവര്‍ഷം മുമ്പുതന്നെ ഒരുക്കം തുടങ്ങിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ‘റഷ്യന്‍ ഡ്രീം’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ജോലിയുടെ ഇടവേളകളില്‍ സമയംകണ്ടെത്തി ഗ്രൂപ്പിലൂടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു.
അര്‍ജന്റീനയാണ് ഇവരുടെ ഇഷ്ട ടീം. ട്രാവല്‍സില്‍ ജോലിചെയ്യുന്ന ശ്രീധറിന്റെ നേതൃത്വത്തിലാണ് വിസയും കളിയുടെ ടിക്കറ്റും സംഘടിപ്പിച്ചത്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(13.06.2018)
ഇന്നത്തെ ചോദ്യം
അട്ടപ്പാടി ഏത് ജില്ലയിലെ പ്രദേശമാണ്?
A) വയനാട്
B) ഇടുക്കി
C) പാലക്കാട്
D) മലപ്പുറം
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(13.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (12.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കരിമീന്‍
വിജയി: പ്രസീത അജിത്ത്, എരിഞ്ഞിപ്പുഴ, കാസര്‍കോട്.