കൊച്ചി: തെലുങ്ക് സിനിമകളില്‍ മെഗാഹിറ്റുകളിലൊന്നായ ‘മന’ത്തിന്റെ മലയാള റീമേക്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുമെന്ന് സൂചന. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.


മനത്തില്‍ നാഗേശ്വര റാവു, നാഗാര്‍ജ്ജുന, നാഗചൈതന്യ എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച കഥാപാത്രങ്ങളെ മലയാളത്തില്‍ മധു, മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരായിരിക്കും അവതരിപ്പിക്കുക. തെലുങ്കില്‍ സാമന്ത, ശ്രേയ എന്നിവര്‍ ചെയ്ത വേഷങ്ങള്‍ മലയാളത്തില്‍ നിത്യാ മേനോനും മമ്താ ദാസിനുമായിരിക്കും.
