മധുവിന്റെ കൊലപാതകം; മരണത്തിന് രണ്ടുദിവസം മുൻപും ക്രൂരപീഡനമേറ്റിരുന്നു; മര്‍ദ്ദനത്തില്‍ തലച്ചോര്‍ തകര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing മധുവിന്റെ കൊലപാതകം; മരണത്തിന് രണ്ടുദിവസം മുൻപും ക്രൂരപീഡനമേറ്റിരുന്നു; മര്‍ദ്ദനത്തില്‍ തലച്ചോര്‍ തകര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി പോലീസ്

അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍ ദിവസങ്ങളിലും ക്രൂരമായ അടിയേറ്റിരുന്നുവെന്ന് വ്യക്തമായി. മധുവിന്റെ ശരീരത്തില്‍ അടിയുടെ അന്‍പതോളം പാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പകുതിയോളം മധു മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പുണ്ടായതാണെന്നാണ് പോസ്റ്റ് പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

മരണത്തിനു രണ്ടു ദിവസം മുന്‍പും മര്‍ദനമേറ്റിട്ടുണ്ടെന്ന കണ്ടെത്തല്‍ കൂടുതല്‍ പോലീസ് അന്വേഷണം അനിവാര്യമാക്കും. ആര്, എന്തിനു മര്‍ദിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവന്നാലെ ഇതുസംബന്ധിച്ച ദുരൂഹത അവസാനിക്കൂ.

വടികൊണ്ടുള്ള അടിയേറ്റ് മധുവിന്റെ ഒരു വാരിയെല്ല് ഒടിഞ്ഞതയും ഇത് മരിച്ച ദിവസം സംഭവിച്ചതാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. തലയ്ക്കും ഗുരുതരപരിക്കേറ്റിട്ടുണ്ട്. തലച്ചോറ് തകര്‍ന്നുള്ള നീര്‍ക്കെട്ട് അടിയേറ്റ് തലയടിച്ച് വീണപ്പോഴോ ബലമായി തല ഉറച്ച സ്ഥലത്ത് ഇടിപ്പിച്ചപ്പോഴോ ഉണ്ടായതാണ് എന്ന് കണ്ടെത്തി. തലയ്‌ക്കേറ്റ ഈ പരിക്കാണ് പ്രധാനമായും മരണത്തിന് കാരണമായത്. പോസ്റ്റുമോര്‍ട്ടം ഫലത്തിന്റെ ഒരു പകര്‍പ്പ് ബന്ധുക്കള്‍ക്കു നല്‍കും.പാലക്കാട് ആര്‍.ഡി.ഒ.യ്ക്ക് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. എന്‍.എ. ബലറാം റിപ്പോര്‍ട്ട് കൈമാറി. കേസില്‍ 11 പ്രതികളെ ഈ മാസം ഏഴ് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

0Shares