മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും

  • Post category:news
  • Reading time:1 min read
You are currently viewing മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും

തിരുവനന്തുപുരം: അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. മധുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ശനിയാഴ്ച രാവിലെ മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രി ഫേസ് ബുക്കിലൂടെ പ്രഖ്യാപനം അറിയിച്ചു. ഒരു ദളിതനും ആദിവാസിക്കും ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു. മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.മധുവിന്റെ മരണത്തില്‍ കേന്ദ്ര ഗിരിവര്‍ഗമന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ക്രൂര പീഡനം നാട്ടുകാര്‍ നോക്കി നില്‍ക്കെയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. മധുവിന് നേരെ നടന്ന ആക്രമണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ 11 പേരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

0Shares