പാലക്കാട്: അട്ടപ്പാടിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.തലയ്‌ക്കേറ്റ മര്‍ദ്ദനമാണ് മധു മരിക്കാന്‍ കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം ആര്‍ അജിത്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലപ്പെടുത്താന്‍ തന്നെയാണ് സംഘം കാട്ടിലെത്തിയതെന്നും അവിടെവച്ചും കാട്ടിന് പുറത്തും മധുവിനെ ദേഹോദ്രവമേല്‍പിച്ചിരുന്നുവെന്ന് ഐ.ജി പറഞ്ഞു. സംഭവത്തില്‍ 15 പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. 307,302,324 എന്നി വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷിക്കുമെന്ന് ഐ.ജി അറിയിച്ചു. ഇനി 4 പേര്‍ കൂടി പിടികൂടാനുണ്ട്. 11 പേരെ പിടികൂടി അറസ്റ്റുരേഖപ്പെടുത്തി.
മാത്തച്ചന്‍, അബ്ദുല്‍ ജലീല്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തിഫ്, അബ്ദുല്‍ കരീം, എ.പി ഉമ്മര്‍, ഹുസൈന്‍ എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റുചെയ്തത്. ഇന്നലെ രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. മധുവിനെ ഫോട്ടോ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരേ ഐ.ടി അക്ട് അനുസരിച്ച് കേസെടുക്കും. കൊലയില്‍ എസ്.എസ് എടി ആക്ടും ചേര്‍ത്ത് കേസെടുക്കുമെന്നും വനപാലകര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടോവെന്നു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ 11.30 തോടുകൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. മുന്നര മണിക്കൂറോളം നീണ്ട നിന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. അതേസമയം മധുവിന്റെ സംസ്‌കാര ചെലവുകള്‍ സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് പാലക്കാട് ജില്ലാകലക്ടര്‍ അറിയിച്ചു.