
നടി സുജ കാര്‍ത്തിക ഇനി മുതല്‍ ഡോ.സുജ കാര്‍ത്തിക. വിവാഹം ശേഷം മലയാള ചലച്ചിത്രത്തില്‍ നിന്ന് മാറിനിന്ന സുജ കാര്‍ത്തിക പഠനത്തിന്‍റെ വേറെ ലെവലിലായിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ പറ്റിയായിരുന്നു ഗവേഷണം. 2009ല്‍ പി.ഡി.എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2013ല്‍ ജെ.ആര്‍.എഫ് നേടുകയും കുസാറ്റില്‍ റിസര്‍ച്ച് ആരംഭിക്കുകയായിരുന്നു.

എക്‌സെല്ലര്‍ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും പരിശീലകയുമാണ് സുജ. ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമാണ് സുജ അഭിനയിച്ചത്. 2007ഓടെ മാറിനില്‍ക്കുകയാണുണ്ടായത്. ഉപരിപഠനത്തിലേക്കായി ശ്രദ്ധ. 2010ലാണ് വിവാഹിതയാകുന്നത്. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയറായ രാകേഷ് കൃഷ്ണനാണ് ഭര്‍ത്താവ്. 2013ല്‍ ലിസമ്മയുടെ വീട് എന്ന ചിത്രത്തില്‍ വീണ്ടും അഭിനയിച്ചിരുന്നു. 2006ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗമായിരുന്നു.
