ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍. മലപ്പുറം, മഞ്ചേരി കോര്‍മാത്ത് ഷാജഹാന്റെ മകന്‍ ഷഹല്‍ കോര്‍മാത്ത് (23) ആണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ കാമ്പസിനകത്തുള്ള യമുന ഹോസ്റ്റലിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഐ.ഐ.ടിയിലെ ഓഷ്യന്‍ എന്‍ജിനീയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് ഷഹല്‍.
ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റല്‍മുറിയുടെ കതക് തട്ടിയപ്പോള്‍ ആളനക്കം കേള്‍ക്കാത്തതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനായ രഘുറാം റെഡ്ഡിയെ അറിയിച്ചു. രഘുറാം റെഡ്ഡി കോട്ടൂര്‍പുരം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മുറി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഷഹലിനെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പുകള്‍ ഒന്നും കണ്ടെടുത്തിട്ടില്ല. കുറഞ്ഞ ഹാജര്‍നിലയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി സംശയിക്കുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; മരണ കാരണം ഞെട്ടിക്കുന്നത്