മലപ്പുറം: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്‌ന (27)യാണ് പോലീസ് പിടികൂടിയത്. ഏപ്രില്‍ 26ന് രാവിലെ 6.45നാണ് സംഭവം. മദ്രസയിലേക്ക് പോയ ഏഴു വയസുകാരിയെ പര്‍ദയിട്ട സ്ത്രീ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വള മുറിച്ചെടുത്ത് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചു. ഇതിനിടെ കുട്ടി മദ്രസ വിട്ട് വരുന്നത് കാണാതിരുന്ന മാതാപിതാക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സമീപത്തെ കെട്ടിടങ്ങളിലുള്ള സി.സി.ടി.വി ദൃശ്യം പരിശോദിച്ചു. ഇതിൽ കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോകുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിനിടെ മെഡിക്കല്‍ കോളജ് പരിസരത്ത് ഒറ്റയ്ക്ക് നിന്ന് കരയുകയായിരുന്ന കുട്ടിയെ നാട്ടുകാര്‍ ഇടപെട്ട് പോലീസിൽ ഏല്പിക്കുകയായിരുന്നു. പിതാവിൻ്റെ മൊബൈൽ നമ്പർ കുട്ടിയിൽ നിന്നും ചോദിച്ചുമനസ്സിലാക്കിയ പോലീസ് വിവരം അറിയിച്ച ശേഷം കുട്ടിയെ മാതാപിതാക്കൾക്ക് തിരിച്ചേല്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 27 കരി സജ്‌ന പിടിയിലാകുന്നത്.
മദ്രസയിലേക്ക് നടന്നുപോവുകയായിരുന്ന ഏഴു വയസുകാരിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി; പര്‍ദയിട്ട യുവതി പിടിയിൽ