
ഭോപ്പാല്‍: സര്‍ക്കാര്‍ സ്കൂളുകളില്‍ ഹാജര്‍ പരിശോധിക്കുന്ന സമയത്ത് ജയ് ഹിന്ദ് എന്ന് വിളിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ വിവാദവുമായി വീണ്ടും മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. മദ്രസകളില്‍ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ഒപ്പം ദേശീയ ഗാനം ആലപിക്കുകയും ചെയ്യണമെന്നാണ് മന്ത്രി വിജയ് ഷായുടെ നിര്‍ദ്ദേശം. മധ്യപ്രദേശില്‍ മദ്രസ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ രീതി വിദ്യാര്‍ഥികളില്‍ ദേശാഭിമാന ബോധം വളര്‍ത്തുമെന്നാണ് മന്ത്രിയുടെ അവകാശവാദം.
