കൊച്ചി: മദ്യപന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ബീവറേജ് ഷോപ്പുകളിലെ നീണ്ട ക്യൂ ഇനിയുണ്ടാവില്ല. സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം മാറ്റുന്ന ദേശീയ, സംസ്ഥാന പാതയോരത്തെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളെയെല്ലാം സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട് ലെറ്റുകളാക്കി മാറ്റുന്നു.

നിലവില്‍ കൊച്ചിയിലെ ഗാന്ധിനഗര്‍, വൈറ്റില, തൃശ്ശൂര്‍, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി എന്നിവിടങ്ങളില്‍ സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട് ലെറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡിനുണ്ട്. ഔട്ട് ലെറ്റിനു മുന്നില്‍ പാര്‍ക്കിങ് ഏരിയയും വാങ്ങാന്‍ വരുന്നവര്‍ക്ക് ഇരിക്കാനായി ഇരിപ്പിടങ്ങളും സ്ഥാപിക്കുന്നുണ്ട്.