മദ്യവ്യവസായി വിജയ്മല്ല്യയെ അറസ്റ്റ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing മദ്യവ്യവസായി വിജയ്മല്ല്യയെ അറസ്റ്റ് ചെയ്തു.

ലണ്ടന്‍: രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്ല്യയെ ലണ്ടനില്‍ വച്ച് അറസ്റ്റ്‌ചെയ്തു. സ്‌കോര്‍ട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസാണ് മല്ല്യയെ അറസ്റ്റ് ചെയ്തത്. മല്ല്യയ്‌ക്കെതിരെ ശക്തമായ കേസുണ്ടെന്നും അതിനാല്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം ഇയാളെ വിട്ടു തരണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ യു.കെയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണോ ഇപ്പോള്‍ അറസ്റ്റ് നടപടിയുണ്ടാകാന്‍ കാരണമെന്ന് വ്യക്തമല്ല. മല്ല്യയെ വെസ്റ്റ്മിന്‍സ്റ്ററിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് കൊണ്ടുവരും.

എസ്.ബി.ഐ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്ത 9000 കോടി രൂപ തിരിച്ചടക്കാതെ, അറസ്റ്റിലാകുമെന്ന ഘട്ടം വന്നപ്പോള്‍ രാജ്യം വിട്ടതാണ് മല്ല്യ. കോടതി ആവശ്യപ്പെട്ടിട്ടു പോലും ഇയാള്‍ കോടതിയില്‍ ഹാജരായില്ല. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മല്ല്യയുടെ കേസ് അന്വേഷിക്കുന്നത്. അതിനാല്‍ സി.ബി.ഐ ഉടന്‍ തന്നെ ലണ്ടനിലേക്ക് തിരിക്കും.

0Shares