
ചിറ്റൂർ: മദ്യലഹരിയില്‍ അമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയിലായി. ആന്ധ്രപ്രദേശ് ചിറ്റൂര്‍ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. 50 വയസുകാരിയായ അമ്മ എല്ലമ്മയെയാണു മകന്‍ സുബ്രഹ്മണ്യന്‍ കൊലപ്പെടുത്തിയത്. നാട്ടുകാരാണ് സുബ്രമഹ്ണ്യനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

പുതുവര്‍ഷാഘോഷങ്ങള്‍ക്കു ശേഷം മദ്യ ലഹരിയിലെത്തിയ ഇയാൾ വീട്ടില്‍ എത്തുമ്പോള്‍ അമ്മ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അമ്മയെ ബലാത്സഗംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ശേഷം കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.
