മദ്യലഹരിയില്‍ മാതാവിനെ കൊന്ന് ഹൃദയം ചട്‌നിക്കൊപ്പം കഴിച്ചു; യുവാവ് കൃത്യം നടത്തിയത് വിശപ്പ് തീര്‍ക്കാനെന്ന് പോലിസ്

  • Post category:news
  • Reading time:1 min read
You are currently viewing മദ്യലഹരിയില്‍ മാതാവിനെ കൊന്ന് ഹൃദയം ചട്‌നിക്കൊപ്പം കഴിച്ചു; യുവാവ് കൃത്യം നടത്തിയത് വിശപ്പ് തീര്‍ക്കാനെന്ന് പോലിസ്

പൂന: മകന്‍ അമ്മയെക്കൊന്നശേഷം ഹൃദയം ചട്നിക്കൊപ്പം കഴിച്ചെന്ന് പൊലീസ്. തിങ്കളാഴ്ച വൈകുന്നേരം കൊല്‍ഹാപൂരിലാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ ഭക്ഷണം ലഭിക്കാതെ വന്നതോടെ അമ്മയെ കത്തിയെടുത്തു കുത്തുകയായിരുന്നു. ശേഷം ചട്നിയും കുരുമുളകും ചേര്‍ത്ത് ഹൃദയം ഭക്ഷിച്ചെന്നും പൊലീസ് പറയുന്നു. ഒരു മണിക്കൂറിനുശേഷം ചോരയുറ്റുന്ന കൈകളുമായി ഇയാള്‍ വീടിനു പുറത്തിറങ്ങി നടന്നു. സംഭവുമായി ബന്ധപ്പെട്ട് സുനില്‍ കുച്ചാകുര്‍ണിയെന്ന ഇരുത്തിയേഴുകാരനെ ഷുലുപുരി പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. യെശവാല എന്ന 65 കാരിയാണ് കൊല്ലപ്പെട്ടത്.നിര്‍മാണ തൊഴിലാളിയായ സുനില്‍ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. സംഭവം നടക്കുന്ന സമയത്ത് സുനിലിന്റെ ഭാര്യയും കുട്ടികളും മുംബൈയിലെ അവരുടെ വീട്ടിലായിരുന്നു. നന്നായി മദ്യപിച്ചെത്തിയ സുനില്‍ ആദ്യം ഭക്ഷണം അന്വേഷിച്ച് അയല്‍വീട്ടില്‍ പോയി. എന്നാല്‍ അവിടെ നിന്നും ഒന്നും ലഭിക്കാതായതോടെ തിരിച്ച് വീട്ടിലെത്തി. വീട്ടിലെത്തിയ ഉടന്‍ മാതാവുമായി വഴക്കായി. പെട്ടെന്ന് രോഷാകുലനായ യുവാവ് മാതാവിനെ കുത്തിക്കൊല്ലുകയായിരുന്നു. പിന്നീട് മാതചാവിന്റെ ഹൃദയം പുറത്തെടുത്ത് ഒരു പ്ലേറ്റില്‍ നിരത്തി. ഇതിനു മേല്‍ ചട്നിയും കുരുമുളകുപൊടിയും സ്‌പ്രേ ചെയ്തു. ശേഷം അതിന്റെ ഒരു ഭാഗം ഭക്ഷിച്ചെന്നുമാണ് സീനിയര്‍ ഇന്‍സ്പെക്ടര്‍ സഞ്ജയ് മോര്‍ പറയുന്നത്.

 

0Shares