ആലക്കോട്(കണ്ണൂര്‍): മദ്യലഹരിയില്‍ ആത്മഹത്യ ചെയ്യാന്‍ മരത്തില്‍ തൂങ്ങിയ യുവാവ് കയര്‍പൊട്ടി പുഴയില്‍ വീണ് മരിച്ചു. പുളിയലംകുണ്ട് സ്വദേശി ശ്യാമാണ് മരിച്ചത്. ആലക്കോട് രയരോം പുഴയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിലെ ചെകുത്താന്‍ കയത്തില്‍ വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മദ്യലഹരിയില്‍ തലേന്ന് രാത്രി നാട്ടിലെ വിവാഹവീട്ടില്‍ ബഹളമുണ്ടാക്കിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. മദ്യലഹരിയില്‍ പലേടത്തും ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനാണ് ശ്യാമെന്ന് നാട്ടുകാരും പറയുന്നു.
പുഴയരികിലെ മരത്തില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാനുള്ള ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെയോ, മരണശേഷമോ കയറുപൊട്ടി പുഴയില്‍ വീണതാണെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്. പുളിയിലം കുണ്ടിലെ ചിറയില്‍ ബാബുവിന്റെയും ശാന്തയുടേയും മകനായിരുന്നു. ശാലിനി സഹോദരിയാണ്.
മദ്യലഹരിയില്‍ ആത്മഹത്യ ചെയ്യാന്‍ മരത്തില്‍ തൂങ്ങാന്‍ ശ്രമിച്ചു; കയര്‍ പൊട്ടി പുഴയില്‍ വീണ യുവാവിന് പറ്റിയത്