മദ്യപിച്ച് വാഹനമോടിക്കുന്നത് വര്‍ധിച്ചുവരുന്നതായി മോട്ടോര്‍ വാഹന വകുപ്പ്; അഞ്ചുമാസത്തിനിടെ നിയമലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത് 4,402 പേരുടെ ലൈസന്‍സുകള്‍

  • Post category:news
  • Reading time:2 mins read
You are currently viewing മദ്യപിച്ച് വാഹനമോടിക്കുന്നത് വര്‍ധിച്ചുവരുന്നതായി മോട്ടോര്‍ വാഹന വകുപ്പ്; അഞ്ചുമാസത്തിനിടെ നിയമലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത് 4,402 പേരുടെ ലൈസന്‍സുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് അഞ്ചുമാസത്തിനിടെ സസ്പെന്‍ഡ് ചെയ്തത് 4,402 പേരുടെ ലൈസന്‍സ്. ഇതില്‍ ഏറ്റവു കൂടുതല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത് മദ്യപിച്ചു വാഹനമോടിച്ചതിനാണ്. ഈ വിഭാഗത്തില്‍ 1,728 ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്തത്. ഒരു വാഹനം തന്നെ 160 തവണയില്‍ കൂടുതല്‍ നിയമം ലംഘിച്ച സംഭവവുമുണ്ട്. തലശേരിയില്‍ നിയമം ലംഘിച്ച വാഹനത്തിനെതിരെ പിഴ ഈടാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഒരു വാഹനം തന്നെ ഇരുപതു തവണയില്‍ കൂടുതല്‍ നിയമം ലംഘിച്ച നാല്‍പ്പതിലധികം കേസുകളുണ്ട്. ബന്ധപ്പെട്ട ആര്‍.ടി.ഒമാര്‍ക്ക് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ പ്രത്യേക പട്ടികയും മോട്ടോര്‍വകുപ്പ് തയാറാക്കി വരുന്നു. അഞ്ചു തവണയില്‍ കൂടുതല്‍ നിയമം ലംഘിച്ചവരുടെ ലൈസന്‍സാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യുന്നത്. സ്പെന്‍ഡ് ചെയ്താല്‍ മൂന്നു മാസം കഴിഞ്ഞേ ലൈസന്‍സ് ലഭിക്കൂ. പിന്നെയും നിയമലംഘനം തുടര്‍ന്നാല്‍ കൂടുതല്‍ കാലയളവിലേക്കു ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരം, അമിതഭാരം, ഗുഡ്സ് വാഹനങ്ങളില്‍ ആളെ കയറ്റല്‍, അമിത വേഗം, ചുവപ്പ് ലൈറ്റ് ലംഘനം, നിര്‍ണായകമായ മോട്ടോര്‍വാഹന ബില്‍, ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കല്‍ എന്നീ കാര്യങ്ങളാണ് നിയമലംഘനത്തിന്റെ പരിധിയില്‍ വരുന്നത്. മഴക്കാല സമ്മേളനത്തില്‍ മോട്ടോര്‍വാഹന ബില്‍ രാജ്യസഭയുടെ അംഗീകാരത്തിനായി വരുന്നുണ്ട്. ഏപ്രിലില്‍ ബില്‍ ലോക്സഭ അംഗീകരിച്ചിരുന്നു. ട്രാഫിക് ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും അപകടത്തില്‍പ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചാലും ലൈസന്‍സില്ലാതെ വാഹനമോടിച്ചാലും പിഴ 5,000 രൂപയാണ്. വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ 5,000 രൂപ പിഴ. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1,000 രൂപയാണു പിഴ. മദ്യപിച്ചു വാഹനമോടിച്ചാല്‍ 10,000 രൂപ പിഴയടക്കണം.സംസ്ഥാനത്തെ മോട്ടോര്‍ വാഹന നിയമം ലംഘന കണക്ക്

മദ്യപിച്ച് വാഹനമോടിക്കല്‍
1.എടുത്ത കേസുകളുടെ എണ്ണം- 2,300
2.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത് 1,728

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരം
1.എടുത്ത കേസുകളുടെ എണ്ണം 1,553
2.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത് 191

അമിതഭാരം
1.എടുത്തകേസുകളുടെ എണ്ണം 2,058
2.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത് 41

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കല്‍
എടുത്ത കേസുകളുടെ എണ്ണം 10,589

 

0Shares