മദ്യപാനികള്‍ ചെവിയോര്‍ക്കുക: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കണോ വേണ്ടയോ എന്ന് ഇന്ന് തീരുമാനിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing മദ്യപാനികള്‍ ചെവിയോര്‍ക്കുക: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കണോ വേണ്ടയോ എന്ന് ഇന്ന് തീരുമാനിക്കും.

കൊച്ചി: സംസ്ഥാനത്ത് ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കും. ബാറുടമകളുടെയും സര്‍ക്കാരിന്റെയും വാദം കേട്ടശേഷം കോടതി ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കും.ദേശീയപാത പദവിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന ഇടക്കാല ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

ബാറുകള്‍ തുറക്കാന്‍ ഉത്തരവിട്ടില്ലെന്നും ഇടക്കാല വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യശാലകള്‍ ദേശീയ പാതയോരത്താണെന്ന് മന്ത്രിക്ക് ബോധ്യമുണ്ടെങ്കിലും താഴിടാത്തതെന്ത് കൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.

0Shares