മദ്യപാനം ചോദ്യം ചെയ്ത അച്ചനെ മകന്‍ അടിച്ചുകൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing മദ്യപാനം ചോദ്യം ചെയ്ത അച്ചനെ മകന്‍ അടിച്ചുകൊന്നു

കൊല്ലം: ഇരവിപുരത്ത് മകന്‍ അച്ഛനെ അടിച്ചുകൊന്നു. പവിത്രം നഗറില്‍ രാജു ആണ് മകന്‍ അശ്വിന്റെ അടിയേറ്റ് മരിച്ചത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതാണ് മകനെ പ്രകോപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. അച്ഛനെയും അമ്മയെയും കമ്പികൊണ്ട് അടിക്കുകയായിരുന്നു. ചോരവാര്‍ന്ന് കിടന്ന ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മകനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

0Shares