മദ്യത്തിന് വില കൂടുന്നു..!

  • Post category:news
  • Reading time:1 min read
You are currently viewing മദ്യത്തിന് വില കൂടുന്നു..!

തിരുവനന്തപുരം: കേരളത്തില്‍ മദ്യത്തിന്റെ വിലയും കുത്തനെ കൂട്ടാനൊരുങ്ങുന്നു. ജൂണ്‍ ഒന്നു മുതല്‍ മദ്യത്തിന്റെ വില കൂടുമെന്നാണ് സൂചന. ഒരു കുപ്പി മദ്യത്തിന് 40 രൂപ മുതല്‍ 100 രൂപയുടെ വരെ വര്‍ധനവുണ്ടാവും. പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബിവറേജ് കോര്‍പ്പറേഷന് 100 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിച്ചിരുന്നു.

ഇതാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള കാരണം. നിലവില്‍ ഒരു കെയ്‌സ് മദ്യത്തില്‍ നിന്നു ലഭിക്കുന്ന ലാഭവിഹിതം 24 ശതമാനമാണ്. അതു 29 ശതമാനത്തില്‍ എത്തിക്കുകയാണ് വില വര്‍ധനവിലൂടെ ലക്ഷ്യമിടുന്നത്.

0Shares