തിരുവനന്തപുരം: മദ്യം വാങ്ങാന്‍ പണം കൊടുത്തില്ലെന്ന പേരില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. സംഭവത്തില്‍ മകന്‍ വി. മണികണ്ഠന്‍ (22 )നെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തൊവുക്കല്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീലത (45)യാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് ശ്രീലത മരണപ്പെട്ടത്. മണികണ്ഠന്‍ തന്നെയാണ് വിവരം പോലീസിലറിയിച്ചത്. ഹൃദയാഘാതംമൂലമാണ് മാതാവ് മരിച്ചതെന്നാണ് മകന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനയക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്നും ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നും വ്യക്തമായത്.
ഇതോടെ മകനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മദ്യം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ അമ്മ കൊടുക്കാത്തതിനെത്തുടര്‍ന്ന് പണത്തിന് വേണ്ടി പിടിവിലി നടക്കുന്നതിനിടെ നിലത്ത് വീണ അമ്മയെ മണികണ്ഠന്‍ ചവിട്ടി കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കിയത്. ആദ്യഭര്‍ത്താവുമായി പിരിഞ്ഞ ശ്രീലത രണ്ടാം ഭര്‍ത്താവ് മണിയനും മകന്‍ മണികണ്ഠനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. വീട്ടില്‍ സ്ഥിരം ബഹളം നടക്കുന്നതിനാല്‍ അയല്‍ക്കാരാരും ബഹളം കേട്ട് വീട്ടില്‍ വന്നുനോക്കിയില്ല. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ മണികണ്ഠന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നിരവധി കേസുകളില്‍ മണികണ്ഠന്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ മകന്‍ ചവിട്ടിക്കൊന്നു