മദ്യം നിരോധിച്ച ഗുജറാത്തില്‍ 21 സ്ത്രീകള്‍ കുടിച്ച് പൂസായി; സംഭവം അറിഞ്ഞെത്തിയ പോലിസ് ഇവരോട് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing മദ്യം നിരോധിച്ച ഗുജറാത്തില്‍ 21 സ്ത്രീകള്‍ കുടിച്ച് പൂസായി; സംഭവം അറിഞ്ഞെത്തിയ പോലിസ് ഇവരോട് ചെയ്തത്

സൂറത്ത്: മദ്യപിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് 21 സ്ത്രീകളെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് പിപ്ലോഡ് മേഖലയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഹോട്ടലില്‍ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ രക്ത പരിശോധനക്ക് വിധേയരാക്കി. കോടതിയില്‍ ഹാജരാക്കിയ വനിതകളെ ജാമ്യത്തില്‍ വിട്ടു.നേരത്തെ ആറ് യുവതികളെയും എട്ട് പുരുഷന്‍മാരെയും മദ്യം ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. മദ്യം നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും ഉപയോഗിക്കുന്നതും ഗുജറാത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

0Shares